Meat Animals Assemble 2 | മീറ്റ് അനിമൽസ് അസംബിൾ 2 - The Conclusion
ദേവാസുരം കാണാതെ രാവണപ്രഭു കാണരുത്...
റാംജിറാവു കാണാതെ മാന്നാർ മത്തായി കാണരുത്...
അതുപോലെ, 'മീറ്റ് അനിമൽസ് അസംമ്പിൾ' the beginning വായിക്കാതെ
അതിന്‍റെ conclusion വായിക്കരുത്...
അത് വായിക്കാൻ - http://fejostudiotenet.blogspot.in/2017/06/MeatAnimalsAssemble-Fejo.html
(കഥ തുടരുന്നു...)
തർക്കത്തിനിടയിലും കോഴിയുടെ ശബ്ദം ഉയർന്നു കേട്ടു : താറാവിനും കൂടി വേണ്ടിയാടോ ഞാൻ ഇവിടെ സംസാരിച്ചത്. അവസാനം നിങ്ങള്‍ നാൽകാലികൾ ഒക്കെ കൂടെ ഞങ്ങളെ തേച്ച്...
എരുമ : എന്‍റെ കോഴി... കേന്ദ്ര സർക്കാർ ഇങ്ങനെ ഉത്തരവ് ഇറക്കുമ്പോൾ ഞങ്ങൾ എന്തു ചെയ്യാനാ...
കോഴി : തനിക്കു അതു പറയാം. ഒരു കല്യാണ ഫങ്ഷനിൽ വന്നവർക്കെല്ലാം ഫുഡ് കൊടുക്കാൻ തന്നെപ്പോലുള്ള 2 എണ്ണത്തിനെ തട്ടിയാൽ മതി. ഞങ്ങൾ കോഴികളുടെ കേസ്സ് എങ്ങനാ...
50-100 ജീവനുകൾ ഒറ്റയടിക്ക് പോകും !! പോട്ടെ, ഞങ്ങടെ അടുത്ത തലമുറയെ,
ഞങ്ങടെ സ്വന്തം മക്കളെ കണ്ടിട്ടു കണ്ണടക്കാം എന്നു വിചാരിച്ചാലോ,
ഈ മനുഷ്യന്‍റെ മക്കള് മുട്ടയും അടിച്ചോണ്ടു പോകും, ഓംലെറ്റ് ഉണ്ടാക്കാൻ...
KFC'യിൽ കിടന്നു മൊരിയുന്ന ഞങ്ങടെ വേദന മനസിലാക്കാൻ നിങ്ങൾക്ക് കഴിയില്ല...
അതു കൊണ്ടു ഈ ചർച്ചയിൽ നിന്നു നുമ്മ പോണെയാണ്...
ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല ശശിയേ...
പോത്ത് ഹാലിളകി കൊണ്ടു പറഞ്ഞു : നീ പോടാ നേര്‍ച്ചക്കോഴി...
കലങ്ങിയ നെഞ്ചുമായി നടന്നു അകലുന്ന കോഴിയെ കണ്ടു ഒട്ടകം മറ്റു മൃഗങ്ങളോടായി പറഞ്ഞു : നിങ്ങൾ കോഴിയെ അങ്ങനെ അധിക്ഷേപിച്ചത് ശരിയായില്ല പുള്ളേ... ഒന്നുമില്ലെങ്കിലും ഞമ്മള് പണ്ട് ഗൾഫിൽ ആയിരുന്നപ്പോൾ ഞമ്മക്കടെ അറബി മുതലാളിമാർക്ക്എന്നും സ്നേഹത്തോടെ ഡിന്നർ ഒരുക്കിയിരുന്നവരാണ് കോഴികൾ...
പശു : അതിനു ??
ഒട്ടകം : ഇന്ന് നിങ്ങൾ കോഴിയോട് കാണിച്ച ഈ വിവേചനം,
'കശാപ്പു ചെയ്യാനാകാത്ത മൃഗങ്ങളുടെ ലിസ്റ്റിൽ' കഷ്ടിച്ചു കടന്നു കൂടിയ എന്നോട്, നാളെ കാണിക്കില്ല എന്നാര് കണ്ടു...
അതുകൊണ്ടു ഞമ്മ ഈ ചർച്ചയിൽ നിന്നും,
ഈ സംഘടനയിൽ നിന്നും വിട്ടു പോണെയാണ്... സലാം...
പടിയിറങ്ങുന്ന ഒട്ടകത്തെ കണ്ടു സന്തോഷത്തോടെ പോത്ത് അമറി : പോടാ കൂനാ... എങ്ങോട്ടേലും പോടാ...
കാള : പോകുന്നവർ പോകട്ടെ... നമുക്ക് ചർച്ച തുടരാം...
(പെട്ടന്ന് മുഖഭാവം മാറുന്നു)
ങേ... അതാരാ ആ വരുന്നേ ??
കോഴിയും ഒട്ടകവും ഇറങ്ങിപ്പോയ വാതിലിലൂടെ കടന്നുവരുന്ന ആ ഇരുകാലിയെ കണ്ടു അവിടെ ഉണ്ടായിരുന്ന മൃഗങ്ങൾ ഞെട്ടി...
അതൊരു മനുഷ്യൻ ആയിരുന്നു....
മനുഷ്യൻ : നല്ല നമസ്ക്കാരം
ഇരുകാലിയെ കണ്ടു പൊത്തിനു പിന്നേം ഹാലിളകി : നീ ഇതു എവിടുന്നു വന്നെടാ മരഭൂതമേ... മനുഷ്യ മൃഗമേ...
മനുഷ്യൻ ചിരിച്ചു കൊണ്ട് : നിങ്ങൾ ആരും ഭയപ്പെടേണ്ടാ...
ഞാൻ ഒരു മൃഗ സ്നേഹിയാകുന്നു....
'ഭയാനക' രസം നിറഞ്ഞ മൃഗ മുഖങ്ങളിൽ 'ശാന്ത' രസം തെളിഞ്ഞു...
എരുമ : ബ്ലഡി ഫൂള്‍... പേടിപ്പിച്ചു കളഞ്ഞല്ലാഡോ... മൃഗ സ്നേഹിയാണല്ലേ... എങ്കിൽ ഇരിക്കൂ... ഞങ്ങളുടെ ചർച്ചയിൽ പങ്കെടുക്കൂ...
എന്താണ് സർക്കാരിന്‍റെ പുതിയ മൃഗ സംരക്ഷണ നിയമത്തെ പറ്റിയുള്ള താങ്കളുടെ വിലയിരുത്തൽ ??
മനുഷ്യൻ : ആഹ്... ആ നിയമത്തിൽ വന്ന പുതിയ മാറ്റം നിങ്ങളെ അറിയിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്...
പോത്ത് ഞെട്ടി : എന്തു മാറ്റം ??
മനുഷ്യൻ : നേരത്തെ ഇറങ്ങിയ കശാപ്പു നിരോധന ലിസ്റ്റ് ഇല്ലേ...
അതിൽ നിന്നു എരുമയെയും പോത്തിനെയും സര്‍ക്കാര്‍ ഒഴിവായി എന്ന്...
പോത്ത് : അയ്യോ...
എരുമ : എന്‍റമ്മേ...
പശു : ആരും പേടിക്കേണ്ടാ... ഈ മനുഷ്യൻ നമ്മുടെ യൂണിറ്റി തകർക്കാൻ വേണ്ടി ഇല്ലാക്കഥ പറയുകയാണ്...
മനുഷ്യൻ : സംശയം ഉണ്ടേൽ നീ ആ ട്വിറ്റർ എടുത്തു ഒന്നു നോക്കു കാളെ...
മൊബൈലിൽ നോക്കി കാര്യം മനസിലാക്കിയ കാള ഞെട്ടലോടെ : ശരിയാണ്... കശാപ്പു നിരോധന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി... (തൊണ്ടയിലൂടെ വെള്ളം ഇറക്കുന്ന ശബ്ദം)
എരുമ : എന്നിട്ടു ആരും പേടിക്കേണ്ട എന്നല്ലേ... പോത്തേട്ടാ...
ഒന്നും നോക്കണ്ടാ... ഓടിക്കോ...
എരുമയോടൊപ്പം ഓടുന്ന പോത്ത് : നിന്നെ ഞാൻ എടുത്തോളാമെടാ പശുവിനു ഉണ്ടായവനെ...
ബാക്കി മൃഗങ്ങളെയും പ്രാകി എരുമയും പോത്തും സ്ഥലം കാലിയാക്കി.
കാള : പോകുന്നവർ ഒക്കെ പോകട്ടെ... എന്തൊക്കെ വന്നാലും ഈ കാള കിടക്കും, കയറോടും... നിങ്ങൾ ആ കന്നുകാലി നിരോധന നിയമത്തിന്‍റെ
ബാക്കി പോയിന്‍റസ് പറ പശു....
പശു : ങ്ങാ... ശരി... ഇനി 6 മാസം കഴിഞ്ഞേ, നമുക്ക് ട്രാൻസ്ഫർ ഓർഡർ കിട്ടൂ !!
മനുഷ്യൻ : എന്താണെന്ന് ??
പശു : എടോ... ഞങ്ങളുടെ മേൽ ഓണർഷിപ്പ് ഉള്ള കർഷകന്
ഇനി 6 മാസത്തിനു ശേഷമേ ഞങ്ങളെ മറിച്ചു വിൽക്കാൻ പറ്റൂ എന്നു...
മനുഷ്യൻ : ആഹ്... ആ നിയമവും പോയി...
കാള : എവിടെ പോയെന്ന് ??
മനുഷ്യൻ : നിങ്ങൾ പറഞ്ഞു വരുന്ന പുതിയ കേന്ദ്ര സർക്കാർ നിയമം,
നമ്മുടെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു... ഇനിയെല്ലാം പഴയ പോലെ ആകും...
പശു : ഗോമാതാവേ... ഇതിനെ മറികടക്കാൻ ഞങ്ങള് എന്തു ചെയ്യണം ??
മനുഷ്യൻ : മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഓർഡറിന്,
സുപ്രീംകോടതിയിൽ പോയി ഒരു സ്റ്റേ കൊടുത്താൽ മതി !!
കാള : ഇതും പറഞ്ഞു നമ്മൾ ഇവിടെ 'സ്റ്റേ' ചെയ്യുന്നത് അത്ര സേഫ് അല്ലാ...
പശു : അതേ... എടോ മനുഷ്യാ, താൻ ഒരു മൃഗസ്നേഹി അല്ലെ...
തനിക്കു ഞങ്ങളെ രക്ഷിക്കാൻ ആകുമോ ?? അതു പോട്ടെ,
തനിക്ക് യേത് മൃഗത്തിനെയാണ് കൂടുതൽ ഇഷ്ടം ?? പശുവാണോ, ആടാണോ, പന്നിയാണോ ??
മനുഷ്യൻ : പശു, ആട്, പന്നി... ഇവയെക്കാൾ എനിക്കിഷ്ടം ബീഫും, മട്ടണും, പോർക്കുമാണ്...
ഞെട്ടിത്തെറിച്ചു കൊണ്ടു കാള : കള്ള പന്നി... എന്നിട്ടു താൻ എന്തിനാടോ ഇങ്ങോട്ടു വന്നത് ??
ചിരിച്ചു കൊണ്ട് മനുഷ്യൻ : കശാപ്പു നിരോധനത്തിന് സ്റ്റേ ഓർഡർ കിട്ടിയ സ്ഥിതിക്കു അതൊന്നു ആഘോഷിക്കാൻ, ഒരു ബീഫ് ഫെസ്റ്റിവൽ നടത്താനുള്ള ഇറച്ചി നോക്കി ഇറങ്ങിയതാ !!
പശു : കടവുളേ... രക്ഷയില്ലാ... ടിപ്പിക്കൽ മലയാളീ !!
കാള : പ്രതിഷേധിക്കാൻ ബീഫ് ഫെസ്റ്റിവൽ, പ്രതിഷേധം സക്സസ്സ് ആയാൽ
അതിനും ബീഫ് ഫെസ്റ്റിവൽ !! മടുത്തൂ ഈ ജീവിതം...
പശു : ഒന്നും ആലോചിക്കാൻ ഇല്ല... എസ്കേപ്പ്...
ഹും... ഗുജറാത്തിലേക്ക് തന്നെ വിടാം... ഏതു വഴി പോകണം കാളെ ??
കാള : കണ്ണൂര് വഴി പോകാം...
പശു : കണ്ണൂര് പോയാൽ അവിടുള്ള യൂത്തൻമാര് പബ്ലിക് ആയി, നടു റോഡിൽ ഇട്ടു നമ്മളെ അറഞ്ചം പുറഞ്ചം കശാപ്പു ചെയ്തു കൊന്നു പ്രതിഷേധിക്കും... അതിലും ഭേദം അറബിക്കടലിൽ ചാടുന്നതാ...
കാളക്കുട്ടീ... വിട്ടോടാ...
പശുവിനൊപ്പം ഓടിമറയുന്നത്തിനിടയിൽ മനുഷ്യനെ നോക്കി
കാള ഇങ്ങനെ പറയുന്നത് കേൾക്കാമായിരുന്നു : ഒന്നിലെങ്കിൽ
ഞങ്ങ മൃഗങ്ങളുടെ IQ നിങ്ങ മനുഷ്യരുടെ ലെവൽ വരെ ഉയരണം...
അല്ലെങ്കിൽ, നിങ്ങ മനുഷ്യര് ഞങ്ങടെ ലെവൽ വരെ താഴണം...
ഇതു രണ്ടും നടക്കാത്തിടത്തോളം കാലം, നമ്മളില്ലേ !!
ചർച്ച അലസുകയാണ്... മൃഗ സംഘടന പൊളിയുകയാണ്... മനുഷ്യൻ പിന്നേം ചിരിക്കുകയാണ്...
വേറെ ഏതെങ്കിലും സംരക്ഷണ നിയമം ഇനി വന്നാല്‍, ഒരു മൂന്നാം അങ്കത്തിലൂടെ അവയെ നേരിടാം എന്ന പ്രതീക്ഷയോടെ...
(ശുഭം)
ഫെജോ | FEJO
@officialFejo #Fejo #mallurapper
#MeatAnimalsAssemble

No comments:
Post a Comment
what you THINK ??